• വെളിച്ചെണ്ണ-പ്രകൃതിദത്ത മേക്കപ്പ് റിമൂവർ
  • കേരളത്തിൽ ഇന്ന് 4700 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; പരിശോധിച്ചത് 59,702 സാമ്പിളുകൾ
  • ജാഗ്രതയിൽ കേരളം; ആരോഗ്യ പ്രവർത്തകരെ വിമാനത്താവളത്തിൽ സജ്ജരാക്കി: വീണ ജോർജ്ജ്
  • പ്രകൃതിദത്തമായ ബ്ലീച്ച് വീട്ടിലുണ്ടാക്കാം, മുഖം തിളങ്ങും
  • മുഖസൗന്ദര്യത്തിന് 6 തരം ഉരുളക്കിഴങ്ങ് ഫെയ്‌സ് പാക്കുകൾ
  • ബദാം വെറും വയറ്റില്‍ കഴിയ്ക്കണം, കാരണം

News



കൊറോണ; കോഴിക്കോട് നിരീക്ഷണം പൂര്‍ത്തിയാക്കിയത് 84,871 പേര്‍

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ നിരീക്ഷണം പൂര്‍ത്തിയാക്കിയത് 84,871 പേര്‍. ഇന്ന് 259 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി വീടുകളിലേക്ക് മടങ്ങിയതായി ജില്ലാ ഭരണ കൂടം അറിയിച്ചു. ഇന്ന് 597 പേരെ കൂടി പുതുതായി നിരീക്ഷണത്തിലാക്കിയതോടെ ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 14,850 ആയി. ജില്ലയില്‍ ആകെ നിരീക്ഷണത്തില്‍ ഉള്ളവരില്‍ 1172 പേരെ ആശുപത്രികളിലും, ബാക്കിയുള്ളവരെ വീടുകളിലുമാണ് നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരിക്കുന്നത്. ആകെ നിരീക്ഷണത്തില്‍ ഉള്ളവരില്‍ 3,473 പേര്‍ പ്രവാസികളാണ്. ഇവരില്‍ 588 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കൊറോണ കെയര്‍ സെന്ററുകളിലും 2,861 പേര്‍ വീടുകളിലും, 41 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ ഉള്ളത്. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരില്‍ 16 ഗര്‍ഭിണികളും ഉള്‍പ്പെടുന്നു. ജില്ലയില്‍ 30,163 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കിയിട്ടുണ്ട്. കൊറോണയുടെ പശ്ചാത്തലത്തില്‍ ജില്ലയില്‍ ആകെ 1,35,970 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചു. ഇതില്‍ 1,29,704 എണ്ണത്തിന്റെ ഫലമാണ് ലഭിച്ചത്. ഇനി 6,266 പേരുടെ ഫലം കൂടി ലഭിക്കാനുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,278 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതായ് ജില്ലാ ഭരണകൂടം വ്യക്തമാക്കി.
Copyright © 2018 www.meditv.in |All Rights Reserved.