• വെളിച്ചെണ്ണ-പ്രകൃതിദത്ത മേക്കപ്പ് റിമൂവർ
  • കേരളത്തിൽ ഇന്ന് 4700 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; പരിശോധിച്ചത് 59,702 സാമ്പിളുകൾ
  • ജാഗ്രതയിൽ കേരളം; ആരോഗ്യ പ്രവർത്തകരെ വിമാനത്താവളത്തിൽ സജ്ജരാക്കി: വീണ ജോർജ്ജ്
  • പ്രകൃതിദത്തമായ ബ്ലീച്ച് വീട്ടിലുണ്ടാക്കാം, മുഖം തിളങ്ങും
  • മുഖസൗന്ദര്യത്തിന് 6 തരം ഉരുളക്കിഴങ്ങ് ഫെയ്‌സ് പാക്കുകൾ
  • ബദാം വെറും വയറ്റില്‍ കഴിയ്ക്കണം, കാരണം

News



കൊറോണ; ലോകത്തെ രോഗബാധിതരുടെ എണ്ണം 2.31 കോടി കടന്നു

ലോകത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം 2.31 കോടി കടന്നു. ആകെ രോഗബാധിതരുടെ എണ്ണം 2,31,20,216 ആയി. ഇതില്‍ 1,57,13,255 പേര്‍ രോഗമുക്തി നേടി. 8,03,201 മരണങ്ങളാണ് ലോകത്ത് ആകെ റിപ്പോര്‍ട്ട് ചെയ്തത്. രോഗവ്യാപനം രൂക്ഷമായ അമേരിക്കയില്‍ ആകെ രോഗികളുടെ എണ്ണം 58 ലക്ഷത്തിലേക്ക് അടുത്തിരിക്കുകയാണ്. 57,96,727 പേര്‍ക്കാണ് അമേരിക്കയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 1,79,200 മരണങ്ങളാണ് രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്തത്. ബ്രസീലില്‍ ആകെ രോഗബാധിതരുടെ എണ്ണം 35 ലക്ഷം പിന്നിട്ടിരിക്കുകയാണ്. 35,36,488 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കൊറോണ സ്ഥിരീകരിച്ചത്. 1,13,454 പേര്‍ക്കാണ് കൊറോണയെ തുടര്‍ന്ന് ബ്രസീലില്‍ ഇതുവരെ ജീവന്‍ നഷ്ടമായത്. രോഗികളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്തുള്ള ഇന്ത്യയില്‍ 29,75,702 പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്. 55,794 പേരാണ് രോഗം ബാധിച്ചു മരിച്ചത്. റഷ്യയിലും രോഗവ്യാപന തോത് വര്‍ദ്ധിക്കുന്നുണ്ട്. 9,46,976 പേര്‍ക്കാണ് ഇതുവരെ കൊറോണ സ്ഥിരീകരിച്ചത്. 16,189 മരണങ്ങളാണ് ആകെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ദക്ഷിണാഫ്രിക്ക 6,03,338, പെറു 5,76,067, മെക്‌സിക്കോ 5,49,734, ചിലി 3,93,769 എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളിലെ രോഗബാധിതരുടെ എണ്ണം.
Copyright © 2018 www.meditv.in |All Rights Reserved.