• വെളിച്ചെണ്ണ-പ്രകൃതിദത്ത മേക്കപ്പ് റിമൂവർ
  • കേരളത്തിൽ ഇന്ന് 4700 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; പരിശോധിച്ചത് 59,702 സാമ്പിളുകൾ
  • ജാഗ്രതയിൽ കേരളം; ആരോഗ്യ പ്രവർത്തകരെ വിമാനത്താവളത്തിൽ സജ്ജരാക്കി: വീണ ജോർജ്ജ്
  • പ്രകൃതിദത്തമായ ബ്ലീച്ച് വീട്ടിലുണ്ടാക്കാം, മുഖം തിളങ്ങും
  • മുഖസൗന്ദര്യത്തിന് 6 തരം ഉരുളക്കിഴങ്ങ് ഫെയ്‌സ് പാക്കുകൾ
  • ബദാം വെറും വയറ്റില്‍ കഴിയ്ക്കണം, കാരണം

News



കൊറോണ പ്രതിരോധം: ഹോമിയോ മരുന്നുകള്‍ ഗുണം ചെയ്തു ; ഗുജറാത്ത് ആരോഗ്യവകുപ്പ്

കൊറോണ പ്രതിരോധത്തിന് ഹോമിയോ മരുന്ന് നല്‍കിയതായി ഗുജറാത്ത് സര്‍ക്കാര്‍. മരുന്നുപയോഗിച്ച എല്ലാവരുടേയും പരിശോധനാ ഫലം നെഗറ്റീവായി രേഖപ്പെടുത്തിയെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. പകുതിയിലേറെ പ്രദേശത്ത് പ്രതിരോധ മരുന്ന് സര്‍ക്കാര്‍ സംവിധാനം വഴി വിതരണം ചെയ്തുവെന്നും ഗുജറാത്ത് ആരോഗ്യ വകുപ്പറിയിച്ചു. ആഴ്‌സെനിക്കം ആല്‍ബം-30 എന്ന മരുന്നാണ് നിശ്ചയിച്ച അളവില്‍ വിതരണം ചെയ്തത്. ലോകാരോഗ്യ സംഘടനയുടെ മുന്നില്‍ അവതരിപ്പിച്ച കണക്കാണ് ഗുജറാത്ത് സര്‍ക്കാര്‍ പുറത്തുവിട്ടത്. ആയുഷ് മന്ത്രാലയത്തിന്റെ നിര്‍ദ്ദേശമുള്ള എല്ലാ വിഭാഗത്തിലെ മരുന്നുകളും കൊറോണ പ്രതിരോധത്തിന് ഉപയോഗിക്കാന്‍ അനുവദിച്ചിരുന്നുവെന്നും ആരോഗ്യവകുപ്പ് പറഞ്ഞു. സംസ്ഥാനത്തെ 3.48 കോടി ജനങ്ങള്‍ ഹോമിയോ പ്രതിരോധ മരുന്നുകള്‍ ഉപയോഗിച്ചു. സംസ്ഥാനത്തെ ആകെ ജനസംഖ്യ 6.6 കോടിയാണുള്ളത്. ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ ഹോമിയോ മരുന്നുകള്‍ പ്രതിരോധ മരുന്ന് എന്ന നിലയിലാണ് വിതരണം ചെയ്തത്. കൊറോണയ്ക്കുള്ള ചികിത്സ എന്ന നിലയിലല്ല മരുന്ന് ഉപയോഗിച്ചത്. വ്യക്തികളുടെ പ്രതിരോധ ശേഷി വര്‍ധനയ്ക്കാണ് സംസ്ഥാനം മുന്‍തൂക്കം കൊടുത്തതെന്നും ഗുജറാത്ത് ആരോഗ്യവകുപ്പറിയിച്ചു. ആയുഷ് മന്ത്രാലയം നിര്‍ദ്ദേശിച്ചതനുസരിച്ച് ഹോമിയോ, ആയുര്‍വ്വേദ, യുനാനി, നാച്ച്യുറോപ്പതി, സിദ്ധ മരുന്നുകളും ജനങ്ങള്‍ സ്വന്തം ഇഷ്ടപ്രകാരം ഉപയോഗിച്ചുവെന്നും ഗുജറാത്ത് അറിയിച്ചു. ഇവ ഉപയോഗിച്ചവരുടെ പരിശോധനാ ഫലങ്ങള്‍ നെഗറ്റീവായി രുന്നുവെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.
Copyright © 2018 www.meditv.in |All Rights Reserved.