• വെളിച്ചെണ്ണ-പ്രകൃതിദത്ത മേക്കപ്പ് റിമൂവർ
  • കേരളത്തിൽ ഇന്ന് 4700 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; പരിശോധിച്ചത് 59,702 സാമ്പിളുകൾ
  • ജാഗ്രതയിൽ കേരളം; ആരോഗ്യ പ്രവർത്തകരെ വിമാനത്താവളത്തിൽ സജ്ജരാക്കി: വീണ ജോർജ്ജ്
  • പ്രകൃതിദത്തമായ ബ്ലീച്ച് വീട്ടിലുണ്ടാക്കാം, മുഖം തിളങ്ങും
  • മുഖസൗന്ദര്യത്തിന് 6 തരം ഉരുളക്കിഴങ്ങ് ഫെയ്‌സ് പാക്കുകൾ
  • ബദാം വെറും വയറ്റില്‍ കഴിയ്ക്കണം, കാരണം

News



കൊറോണ; 24 മണിക്കൂറിനിടെ 96,424 പുതിയ രോഗികള്‍; രോഗമുക്തരുടെ എണ്ണം 41 ലക്ഷം പിന്നിട്ടു

രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 96,424 പേരുടെ കൊറോണ ഫലങ്ങളാണ് പേസിറ്റീവ് ആയത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 52 ലക്ഷം പിന്നിട്ടു. ഇതുവരെ 52,14,678 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായാണ് ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നത്. രാജ്യത്ത് ആകെ രോഗമുക്തരുടെ എണ്ണം 41 ലക്ഷം പിന്നിട്ടിട്ടുണ്ട്. ഇതുവരെ 41,12,552 പേരാണ് കൊറോണ ഭേദമായി ആശുപത്രി വിട്ടത്. 10,17,754 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,174 പേര്‍ക്ക് കൂടി ജീവന്‍ നഷ്ടമായതോടെ രാജ്യത്ത് കൊറോണയെ തുടര്‍ന്ന് മരിച്ചവരുടെ ആകെ എണ്ണം 84,372 ആയി ഉയര്‍ന്നു.
Copyright © 2018 www.meditv.in |All Rights Reserved.