• വെളിച്ചെണ്ണ-പ്രകൃതിദത്ത മേക്കപ്പ് റിമൂവർ
  • കേരളത്തിൽ ഇന്ന് 4700 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; പരിശോധിച്ചത് 59,702 സാമ്പിളുകൾ
  • ജാഗ്രതയിൽ കേരളം; ആരോഗ്യ പ്രവർത്തകരെ വിമാനത്താവളത്തിൽ സജ്ജരാക്കി: വീണ ജോർജ്ജ്
  • പ്രകൃതിദത്തമായ ബ്ലീച്ച് വീട്ടിലുണ്ടാക്കാം, മുഖം തിളങ്ങും
  • മുഖസൗന്ദര്യത്തിന് 6 തരം ഉരുളക്കിഴങ്ങ് ഫെയ്‌സ് പാക്കുകൾ
  • ബദാം വെറും വയറ്റില്‍ കഴിയ്ക്കണം, കാരണം

News



ആക്ടീവ് കേസുകള്‍ 90,000ത്തിലേയ്ക്ക്; മരണം 900ത്തിലേയ്ക്ക്; രാജ്യത്തെ ആക്ടീവ് കേസുകളുടെ 10 ശതമാനത്തോളം കേരളത്തില്‍

രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തുന്നതിനിടയിലും കേരളത്തിലെ രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നത് ആശങ്കയാകുന്നു. ഇന്ത്യയിലെ ആകെ ആക്ടീവ് കേസുകളുടെ 10 ശതമാനത്തോളം പേര്‍ കേരളത്തിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം കഴിഞ്ഞ ദിവസം തന്നെ വ്യക്തമാക്കിയിരുന്നു. കേരളത്തില്‍ നിലവിലുള്ളത് പരമാവധി വര്‍ധനയാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു. സംസ്ഥാനത്ത് നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 90,000ത്തിലേയ്ക്ക് അടുക്കുകയാണ്. 87,738 ആക്ടീവ് കേസുകളാണ് കേരളത്തിലുള്ളത്. മരണ സംഖ്യ 900ത്തിലേയ്ക്ക് അടുക്കുകയാണെന്നാണ് സ്ഥിരീകരിച്ച കണക്കുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസം 25 മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ സംസ്ഥാനത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 884 ആയി ഉയര്‍ന്നു. അനൗദ്യോഗികമായ കണക്കുകൾ പ്രകാരം 1000ത്തിന് അടുത്താണ് കേരളത്തിലെ മരണസംഖ്യ. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,63,094 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,33,703 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 29,391 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2444 പേരെയാണ് ഇന്നലെ മാത്രം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംസ്ഥാനത്ത് ഇതുവരെ 2,42,714 പേര്‍ക്കാണ് വൈറസ് ബാധിച്ചത്.
Copyright © 2018 www.meditv.in |All Rights Reserved.