• വെളിച്ചെണ്ണ-പ്രകൃതിദത്ത മേക്കപ്പ് റിമൂവർ
  • കേരളത്തിൽ ഇന്ന് 4700 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; പരിശോധിച്ചത് 59,702 സാമ്പിളുകൾ
  • ജാഗ്രതയിൽ കേരളം; ആരോഗ്യ പ്രവർത്തകരെ വിമാനത്താവളത്തിൽ സജ്ജരാക്കി: വീണ ജോർജ്ജ്
  • പ്രകൃതിദത്തമായ ബ്ലീച്ച് വീട്ടിലുണ്ടാക്കാം, മുഖം തിളങ്ങും
  • മുഖസൗന്ദര്യത്തിന് 6 തരം ഉരുളക്കിഴങ്ങ് ഫെയ്‌സ് പാക്കുകൾ
  • ബദാം വെറും വയറ്റില്‍ കഴിയ്ക്കണം, കാരണം

News



കോവിഡ്: ഖത്തറില്‍ ഇന്നു 254 രോഗികള്‍

ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 9,032 പരിശോധനകളിലായി കോവിഡ് സ്ഥിരീകരിച്ചത് 254 പേര്‍ക്ക്. ഇതില്‍ 218 പേര്‍ ഖത്തറിലുള്ളവരും 36 പേര്‍ വിദേശരാജ്യങ്ങളില്‍ നിന്ന് മടങ്ങിയെത്തിയവരുമാണ്. ഇതോടെ കോവിഡ് രോബാധിതരുടെ ആകെ എണ്ണം 1,30,965 ആയി. 24 മണിക്കൂറിനിടെ രോഗമുക്തി നേടിയത് 269 പേരാണ്. ഇതോടെ ആകെ രോഗമുക്തര്‍ 1,27,868 ആയി. നിലവില്‍ ചികിത്സയിലുള്ളത് 2,868 പേരാണ്. ഇതില്‍ 369 പേര്‍ മാത്രമാണ് ആശുപത്രികളില്‍ കഴിയുന്നത്. ഇവരില്‍ 22 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരാണ്. ഗുരുതരാവസ്ഥയിലുള്ളത് 34 രോഗികളാണ്. ഇവരില്‍ നാലുപേര്‍ ഇന്ന് ഐസിയുവിലേക്ക് മാറ്റപ്പെട്ടവരാണ്. 9,27,580 പരിശോധനകളാണ് ഇതുവരെ ഖത്തര്‍ നടത്തിയത്. ആകെ കോവിഡ് മരണങ്ങള്‍ 229 ആണ്. ആഗോള തലത്തിലെ കുറഞ്ഞ മരണ നിരക്കുകളില്‍ ഒന്നാണ് ഖത്തറിലേത്. രോഗബാധ നിയന്ത്രണ വിധേയമാണെങ്കിലും പ്രതിരോധ, സുരക്ഷാ മുന്‍കരുതലുകളില്‍ വിട്ടുവീഴ്ച അരുതെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
Copyright © 2018 www.meditv.in |All Rights Reserved.