• വെളിച്ചെണ്ണ-പ്രകൃതിദത്ത മേക്കപ്പ് റിമൂവർ
  • കേരളത്തിൽ ഇന്ന് 4700 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; പരിശോധിച്ചത് 59,702 സാമ്പിളുകൾ
  • ജാഗ്രതയിൽ കേരളം; ആരോഗ്യ പ്രവർത്തകരെ വിമാനത്താവളത്തിൽ സജ്ജരാക്കി: വീണ ജോർജ്ജ്
  • പ്രകൃതിദത്തമായ ബ്ലീച്ച് വീട്ടിലുണ്ടാക്കാം, മുഖം തിളങ്ങും
  • മുഖസൗന്ദര്യത്തിന് 6 തരം ഉരുളക്കിഴങ്ങ് ഫെയ്‌സ് പാക്കുകൾ
  • ബദാം വെറും വയറ്റില്‍ കഴിയ്ക്കണം, കാരണം

News



കൊറോണ വൈറസ്;24 മണിക്കൂറിനിടെ 48,648 പുതിയ കേസുകൾ; 563 മരണം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 48,648 പുതിയ കേസുകളും, 563 മരണങ്ങളും സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊറോണ ബാധിതരുടെ എണ്ണം 80,88,851 ആയി . കഴിഞ്ഞ പത്ത് ദിവസമായി രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം അരലക്ഷത്തിൽ താഴെയാണ് രേഖപ്പെടുത്തുന്നത്. രാജ്യത്ത് രോഗ മുക്തി നേടുന്നവരുടെ എണ്ണത്തിലും ഉയർന്ന വർധനയാണ് രേഖപ്പെടുത്തുന്നത്. കൊറോണ മുക്തി നിരക്ക് 91 ശതമാനത്തിലേക്ക് അടുക്കുകയാണ്. രാജ്യത്ത് 72 ലക്ഷം പേരാണ് ഇതിനോടകം രോഗമുക്തി നേടിയിരിക്കുന്നത്. നിലവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ 5,94,386 പേരാണ് ചികിത്സയില്‍ കഴിയുന്നത്. രാജ്യത്തെ ആകെ കൊറോണ മരണം 1,21,090 ആയി. ഇന്നലെ 11,64,648 കൊറോണ സാംപിള്‍ ടെസ്റ്റുകള്‍ നടത്തി. ഇതുവരെ 10,77,28,088 കൊറോണ സാംപിൾ ടെസ്റ്റുകള്‍ നടത്തിയെന്ന് ഐസിഎംആര്‍ അറിയിച്ചു.
Copyright © 2018 www.meditv.in |All Rights Reserved.