• വെളിച്ചെണ്ണ-പ്രകൃതിദത്ത മേക്കപ്പ് റിമൂവർ
  • കേരളത്തിൽ ഇന്ന് 4700 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; പരിശോധിച്ചത് 59,702 സാമ്പിളുകൾ
  • ജാഗ്രതയിൽ കേരളം; ആരോഗ്യ പ്രവർത്തകരെ വിമാനത്താവളത്തിൽ സജ്ജരാക്കി: വീണ ജോർജ്ജ്
  • പ്രകൃതിദത്തമായ ബ്ലീച്ച് വീട്ടിലുണ്ടാക്കാം, മുഖം തിളങ്ങും
  • മുഖസൗന്ദര്യത്തിന് 6 തരം ഉരുളക്കിഴങ്ങ് ഫെയ്‌സ് പാക്കുകൾ
  • ബദാം വെറും വയറ്റില്‍ കഴിയ്ക്കണം, കാരണം

News



കൊറോണയുടെ ആരംഭം മുതൽ അവധിയെടുക്കാതെ സേവനം അനുഷ്ടിച്ച് ഡോക്ടർ

കൊറോണയ്‌ക്കെതിരെ രാജ്യം പോരാടിക്കൊണ്ടിരിക്കുകയാണ്. കൊറോണയോടുള്ള പോരാട്ടത്തിൽ ജനങ്ങൾ ആദരിക്കേണ്ടത് ആരോഗ്യ പ്രവർത്തകരെയാണ്. വീടുകളിൽ തിരികെ പോകാൻ പോലും സാധിക്കാതെ, ജീവിതം പണയംവച്ച് രോഗികളെ പരിപാലിക്കുന്നത് ആരോഗ്യപ്രവർത്തകാരാണ്. അത്തരത്തിലൊരു ആരോഗ്യ പ്രവർത്തകനെയാണ് ലോകം ഇപ്പോൾ ഉറ്റുനോക്കുന്നത്. കൊറോണ മഹാമാരി തുടങ്ങിയ മാർച്ച് മുതൽ മുതൽ ഒരു അവധി പോലും എടുക്കാതെ ജോലി ചെയ്യുകയാണ് യു.എസിലെ ഒരു ഡോക്ടർ. 58 കാരനായ ജോസഫ് വരൺ ആണ് 267 ദിവസമായി ജോലിയിൽ അവധി എടുക്കാതെ തുടരുന്നത്. ഹൂസ്റ്റനിലെ യുണൈറ്റഡ് മെമ്മോറിയൽ മെഡിക്കൽ സെന്ററിലെ ഫിസിഷ്യനും സ്റ്റാഫ് ചീഫുമാണ് അദ്ദേഹം. പ്രായമേറിയ ഒരു രോഗി തന്റെ ഭാര്യയെ കാണണമെന്ന് പറഞ്ഞു കരയുന്നതിനിടെ രോഗിയെ കെട്ടിപിടിച്ചുകൊണ്ട് ആശ്വസിപ്പിക്കുന്ന ഡോക്ടറുടെ ചിത്രം ഗോ നകുമാര എന്ന ഫോട്ടോഗ്രാഫർ ആണ് പകർത്തിയത്. ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ ആയതോടെ ലോക ശ്രദ്ധയും നേടി. അതേസമയം കൊറോണയ്‌ക്കെതിരെയുള്ള പോരാട്ടത്തിൽ ലോകം ഒരുപാട് മുന്നിലെത്തിയിരിക്കുകയാണ്. ബ്രിട്ടൺ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ കൊറോണ വാക്‌സിൻ വിതരണം ആരംഭിച്ചും കഴിഞ്ഞു.
Copyright © 2018 www.meditv.in |All Rights Reserved.