• വെളിച്ചെണ്ണ-പ്രകൃതിദത്ത മേക്കപ്പ് റിമൂവർ
  • കേരളത്തിൽ ഇന്ന് 4700 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; പരിശോധിച്ചത് 59,702 സാമ്പിളുകൾ
  • ജാഗ്രതയിൽ കേരളം; ആരോഗ്യ പ്രവർത്തകരെ വിമാനത്താവളത്തിൽ സജ്ജരാക്കി: വീണ ജോർജ്ജ്
  • പ്രകൃതിദത്തമായ ബ്ലീച്ച് വീട്ടിലുണ്ടാക്കാം, മുഖം തിളങ്ങും
  • മുഖസൗന്ദര്യത്തിന് 6 തരം ഉരുളക്കിഴങ്ങ് ഫെയ്‌സ് പാക്കുകൾ
  • ബദാം വെറും വയറ്റില്‍ കഴിയ്ക്കണം, കാരണം

News



കൊറോണ വാക്‌സിനേഷൻ ; നാല് സംസ്ഥാനങ്ങളിൽ ഇന്ന് ഡ്രൈ റൺ

രാജ്യത്ത് കൊറോണ വാക്‌സിനേഷന് മുന്നോടിയായുള്ള ഡ്രൈ റണ്ണിന് ഇന്ന് തുടക്കമാകും. പഞ്ചാബ്, അസ്സം, ആന്ധ്രാപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് ഡ്രൈ റൺ നടക്കുക. ഇന്നും നാളെയുമായി രാവിലെ 9 മണി മുതൽ വൈകീട്ട് അഞ്ച് മണിവരെയാകും ഡ്രെെ റൺ. ലോകാരോഗ്യ സംഘടനയുടെയും യുഎൻഡിപിയുടെയും സഹകരണത്തോടെയാണ് നാല് സംസ്ഥാനങ്ങളിലും ഡ്രൈ റൺ നടത്തുന്നത്. വാക്സിൻ കുത്തിവെയ്പ്പിനായി പുറത്തിറക്കിയ മാർഗ രേഖയിൽ പോരായ്മകളുണ്ടോയെന്ന് പരിശോധിക്കുന്നതിനാണ് ഡ്രൈ റൺ നടത്താൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്. ഇതിനായി നാല് സംസ്ഥാനങ്ങളിലെയും രണ്ട് ജില്ലകൾ വീതവും, ഓരോ ജില്ലയിൽ നിന്നും അഞ്ച് സ്ഥലങ്ങൾ വീതവുമാണ് തെരഞ്ഞെടുത്തിരിക്കുന്നത്. വാക്സിൻ ശേഖരണം, വാക്സിൻ സൂക്ഷിക്കുന്നതിനുള്ള ശീതികരണ സംവിധാനം, വിതരണത്തിനുള്ള ക്രമീകരണങ്ങൾ എന്നിവയുടെ ഫലപ്രാപ്തി ഡ്രൈ റണ്ണിൽ പരിശോധിക്കും. യഥാർത്ഥ വാക്സിന് കുത്തിവെയ്പ്പിക്കുന്നത് ഒഴികെ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ എല്ലാ വ്യവസ്ഥകളും ഡ്രൈ റണ്ണിൽ വിലയിരുത്തുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. ഒരു കുത്തിവെയ്പ്പ് കേന്ദ്രത്തിൽ ഡോക്ടർ ഉൾപ്പെടെ അഞ്ച് ജീവനക്കാരാകും ഉണ്ടാകുക. നഴ്സ്, ഫാർമസിസ്റ്റ്, പോലീസ്, ഗാർഡ്, ആശാ വർക്കാർമാർ, ഡാറ്റാ മേനജർമാർ എന്നിവരും ഉണ്ടായിരിക്കും. വാക്‌സിൻ നൽകുന്നതിനും തുടർ നടപടികൾക്കുമായി ഇവർക്ക് പ്രത്യേക പരിശീലനം നൽകിയിട്ടുണ്ട്.
Copyright © 2018 www.meditv.in |All Rights Reserved.