• വെളിച്ചെണ്ണ-പ്രകൃതിദത്ത മേക്കപ്പ് റിമൂവർ
  • കേരളത്തിൽ ഇന്ന് 4700 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; പരിശോധിച്ചത് 59,702 സാമ്പിളുകൾ
  • ജാഗ്രതയിൽ കേരളം; ആരോഗ്യ പ്രവർത്തകരെ വിമാനത്താവളത്തിൽ സജ്ജരാക്കി: വീണ ജോർജ്ജ്
  • പ്രകൃതിദത്തമായ ബ്ലീച്ച് വീട്ടിലുണ്ടാക്കാം, മുഖം തിളങ്ങും
  • മുഖസൗന്ദര്യത്തിന് 6 തരം ഉരുളക്കിഴങ്ങ് ഫെയ്‌സ് പാക്കുകൾ
  • ബദാം വെറും വയറ്റില്‍ കഴിയ്ക്കണം, കാരണം

News



കൊറോണ വാക്‌സിൻ വിതരണം; തിങ്കളാഴ്ച്ച കുത്തിവെയ്പ്പ് സ്വീകരിച്ചത് 7891 ആരോഗ്യ പ്രവർത്തകർ

സംസ്ഥാനത്ത് തിങ്കളാഴ്ച്ച കൊറോണ പ്രതിരോധ കുത്തിവെയ്പ്പ് സ്വീകരിച്ചത് 7891 ആരോഗ്യ പ്രവർത്തകർ. ആരോഗ്യമന്ത്രി കെ കെ ശൈലജയാണ് ഇക്കാര്യം അറിയിച്ചത്. 127 കേന്ദ്രങ്ങളിലായി 11,851 പേർക്കാണ് തിങ്കളാഴ്ച്ച വാക്‌സിനേഷൻ നൽകാൻ ലക്ഷ്യമിട്ടിരുന്നത്. ലക്ഷ്യം വെച്ചവരിൽ 66.59 ശതമാനം പേർ വാക്‌സിൻ സ്വീകരിച്ചു. കോഴിക്കോട് ജില്ലയിൽ 11 കേന്ദ്രങ്ങളിലും എറണാകുളം ജില്ലയിൽ 8 കേന്ദ്രങ്ങളിലും മറ്റുള്ള ജില്ലകളിൽ 9 കേന്ദ്രങ്ങളിൽ വീതവുമാണ് വാക്‌സിനേഷൻ നടന്നത്. ചില ചെറിയ കേന്ദ്രങ്ങളിൽ രജിസ്റ്റർ ചെയ്തവരുടെ വാക്‌സിനേഷൻ പൂർത്തിയായതിനാൽ ജില്ലകളുടെ മേൽനോട്ടത്തിൽ പുതിയ കേന്ദ്രങ്ങൾ സജ്ജമാക്കി വരുന്നുണ്ടെന്നും ആരോഗ്യ മന്ത്രി അറിയിച്ചു. പാലക്കാട് ജില്ലയിലാണ് ഇന്ന് ഏറ്റവും കൂടുതൽ ആരോഗ്യ പ്രവർത്തകർ വാക്‌സിൻ സ്വീകരിച്ചത്. 657 പേർ ഇവിടെ വാക്‌സിനേഷൻ സ്വീകരിച്ചു. ആലപ്പുഴയിൽ 530 പേരും എറണാകുളത്ത് 442 പേരും ഇടുക്കിയിൽ 508 പേരും കണ്ണൂരിൽ 643 പേരും കാസർകോട് 476 പേരും കൊല്ലം 571 പേരും കോട്ടയത്ത് 500 പേരും കോഴിക്കോട് 652 പേരും മലപ്പുറത്ത് 656 പേരും പത്തനംതിട്ടയിൽ 648 പേരും തിരുവനന്തപുരത്ത് 527 പേരും തൃശൂരിൽ 616 പേരും വയനാട് 465 പേരും ഇന്ന് വാക്‌സിൻ സ്വീകരിച്ചു. ആദ്യദിനം 8062 ആരോഗ്യ പ്രവർത്തകരാണ് വാക്‌സിൻ സ്വീകരിച്ചത്. ഇതിന്റെ തുടർച്ചയായി ഞായറാഴ്ച 57 പേരും വാക്‌സിനെടുത്തു. ആകെ 16,010 ആരോഗ്യ പ്രവർത്തകരാണ് ഇതുവരെ വാക്‌സിനേഷൻ സ്വീകരിച്ചത്. ആർക്കും തന്നെ വാക്‌സിൻ കൊണ്ടുള്ള പാർശ്വഫലങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. പാർശ്വഫലങ്ങൾ എന്തെങ്കിലും ഉണ്ടായാൽ നേരിടാൻ അടിയന്തര ചികിത്സയ്ക്കായി എല്ലാ കേന്ദ്രങ്ങളിലും എ ഇ എഫ് ഐ കിറ്റും ആംബുലൻസ് സേവനവും ഉൾപ്പെടെയുള്ള സംവിധാനങ്ങളും സജ്ജമാക്കിയിരുന്നു.
Copyright © 2018 www.meditv.in |All Rights Reserved.