• വെളിച്ചെണ്ണ-പ്രകൃതിദത്ത മേക്കപ്പ് റിമൂവർ
  • കേരളത്തിൽ ഇന്ന് 4700 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; പരിശോധിച്ചത് 59,702 സാമ്പിളുകൾ
  • ജാഗ്രതയിൽ കേരളം; ആരോഗ്യ പ്രവർത്തകരെ വിമാനത്താവളത്തിൽ സജ്ജരാക്കി: വീണ ജോർജ്ജ്
  • പ്രകൃതിദത്തമായ ബ്ലീച്ച് വീട്ടിലുണ്ടാക്കാം, മുഖം തിളങ്ങും
  • മുഖസൗന്ദര്യത്തിന് 6 തരം ഉരുളക്കിഴങ്ങ് ഫെയ്‌സ് പാക്കുകൾ
  • ബദാം വെറും വയറ്റില്‍ കഴിയ്ക്കണം, കാരണം

News



മൗത്ത് അൾസറിന് പരിഹാരം

വായ്പുണ്ണിന് നിരവധി കാരണങ്ങളുണ്ട്, നിങ്ങളുടെ വായയുടെ ഉള്ളിൽ അബദ്ധത്തിൽ കടിക്കുന്നത്, ടൂത്ത് ബ്രഷുകൾ ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന പ്രശ്നം, പല്ലിൽ ഇടുന്ന കമ്പികൾ, വിറ്റാമിനുകളുടെ അഭാവം, ഉറക്കക്കുറവ്, സമ്മർദ്ദം എന്നിവയാണ് വായ്പുണ്ണിനുള്ള പ്രധാന കാരണങ്ങൾ. ഇത് പരിഹരിക്കുന്നതിനായി ജെല്ലുകളും ക്രീമുകളും മെഡിക്കൽ ഷോപ്പുകളിൽ ലഭ്യമാണെങ്കിലും, വേദന മന്ദീഭവിപ്പിക്കാനും വീണ്ടെടുക്കൽ വേഗത്തിലാക്കാനും നിങ്ങൾക്ക് വീട്ടിൽ തന്നെ വായ്പുണ്ണിനുള്ള പരിഹാര മാർഗ്ഗങ്ങൾ തയ്യാറാക്കാവുന്നതാണ്. പരീക്ഷിച്ചതും വിജയിച്ചതുമായ കുറച്ച് പരിഹാരങ്ങൾ ഇതാ!ശുദ്ധമായ തേനിൽ ഒരു നുള്ള് മഞ്ഞൾ ചേർക്കുന്നത് വായ്പുണ്ണ് വേഗത്തിൽ ഭേദമാക്കും.വെളിച്ചെണ്ണ എളുപ്പത്തിൽ ലഭ്യമായ ഒരു ഒറ്റമൂലിയാണ്. അത് ആൻറി ഫംഗസ്, ആൻറി വൈറൽ ഗുണങ്ങൾ എന്നിവയ്ക്കൊപ്പം വീക്കം തടയുവാൻ സഹായിക്കുന്ന ആൻറി-ഇൻഫ്ലമേറ്ററി സവിശേഷതകൾ കൊണ്ട് സമ്പന്നവുമാണ്.ടൂത്ത് പേസ്റ്റിൽ ആന്റിമൈക്രോബിയൽ ഗുണങ്ങളുണ്ട്, ഇത് വ്രണത്തിൽ അണുബാധയുണ്ടാക്കുന്ന ബാക്ടീരിയകളെ ലക്ഷ്യം വയ്ക്കുന്നു. പ്രശ്ന ബാധിത പ്രദേശത്ത് ടൂത്ത് പേസ്റ്റ് പ്രയോഗിക്കുന്നത് ചിലപ്പോൾ കുത്തുന്നത് പോലെ വേദന ഉളവാക്കിയേക്കാം, പക്ഷേ ഇത് സമാന്തരമായി പ്രശ്ന ബാധിത പ്രദേശത്തെ തണുപ്പിക്കുകയും ചെയ്യുന്നു.
Copyright © 2018 www.meditv.in |All Rights Reserved.