• വെളിച്ചെണ്ണ-പ്രകൃതിദത്ത മേക്കപ്പ് റിമൂവർ
  • കേരളത്തിൽ ഇന്ന് 4700 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; പരിശോധിച്ചത് 59,702 സാമ്പിളുകൾ
  • ജാഗ്രതയിൽ കേരളം; ആരോഗ്യ പ്രവർത്തകരെ വിമാനത്താവളത്തിൽ സജ്ജരാക്കി: വീണ ജോർജ്ജ്
  • പ്രകൃതിദത്തമായ ബ്ലീച്ച് വീട്ടിലുണ്ടാക്കാം, മുഖം തിളങ്ങും
  • മുഖസൗന്ദര്യത്തിന് 6 തരം ഉരുളക്കിഴങ്ങ് ഫെയ്‌സ് പാക്കുകൾ
  • ബദാം വെറും വയറ്റില്‍ കഴിയ്ക്കണം, കാരണം

News



വെള്ളം കുടിക്കേണ്ടത് എപ്പോൾ, എങ്ങനെ; വെള്ളം കുടിക്കുന്നതിൽ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

വെള്ളം മനുഷ്യന് ഏറെ ആവശ്യമുള്ള ഒന്നാണ്. ഒരു ദിവസം ചുരുങ്ങിയത് എട്ട് മുതൽ പത്ത് ഗ്ലാസ് വെള്ളമെങ്കിലും ശരീരത്തിന് ആവശ്യമാണ്. ഇത് ഏകദേശം രണ്ടര ലിറ്റർ വരും. കുട്ടികളും ദിവസവും എട്ടു ഗ്ലാസ് വെള്ളം കുടിക്കണം. ദാഹം ഇല്ലെങ്കിലും ദിവസവും ഇത്രയും വെള്ളം കുടിക്കണം. നമ്മുടെ ശരീരത്തിന്റെ 70 ശതമാനം വെള്ളമാണെന്ന് അറിയാമല്ലോ. ചര്‍മ്മത്തിന്റെ തിളക്കം നിലനിർത്താനും ആരോഗ്യകരമായ ഭാരം നിലനിര്‍ത്താനും ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാനും വെള്ളം ആവശ്യമാണ്. എന്നാൽ വെള്ളം കുടിക്കുമ്പോഴും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അവ ഏതൊക്കെ സമയങ്ങളിലാണെന്ന് നോക്കാം.രാവിലെ എഴുന്നേറ്റാലുടൻ രണ്ടു ഗ്ലാസ് വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. ആഹാരം കഴിക്കുന്നതിനൊപ്പം വെള്ളം കുടിക്കുന്നത് പലരുടേയും ശീലമാണ്. ഇത് അത്ര നല്ലതല്ല. ആഹാരത്തിന് അരമണിക്കൂർ മുമ്പോ ശേഷമോ ആണ് വെള്ളം കുടിക്കേണ്ടത്. കൂടുതൽ സമയം എസിയിൽ ഇരുന്ന് ജോലി ചെയ്യുന്നവർ ഇടയ്ക്കിടയ്ക്ക് വെള്ളം കുടിക്കണം. കൂടാതെ മലബന്ധമുള്ളവർ വെള്ളം കുടി കുറയ്ക്കരുത്. ശരീരത്തിൽ ജലം കുറഞ്ഞാൽ മലം കട്ടിയാവാനും മലബന്ധം ഉണ്ടാവാനും കാരണമാകും.വേനൽക്കാലത്ത് വിയർപ്പ് കൂടുതലായിരിക്കുമെന്നതിനാൽ വെള്ളം കുടി നിർബന്ധമാണെന്ന് അറിയാമല്ലോ. മൂത്രത്തിൽ പഴുപ്പുള്ളവരും വെള്ളം കുടിക്കുന്നത് ഒഴിവാക്കരുത്. വെള്ളം കുറയുമ്പോൾ പഴുപ്പ് കൂടാൻ കാരണമാകും. ഇതുപോലെ മൂത്രത്തിൽ കല്ലുള്ളവരും ധാരാളമായി വെള്ളം കുടിക്കണം. വെള്ളം ധാരാളം കുടിച്ചാൽ കല്ല് ഒഴിവാക്കാം. കല്ല് മാറിയാലും വെള്ളം കുടിക്കുന്നത് ഒഴിവാക്കരുത്. വീണ്ടും കല്ലുണ്ടാകാനുള്ള സാധ്യതയുണ്ട്. അതേസമയം, വൃക്കരോഗമുള്ളവരും ഡയാലിസിസ് ചെയ്യുന്നവരും വെള്ളം കുടിക്കുന്നതിൽ ഡോക്ടറുടെ നിർദേശം പൂർണമായും അനുസരിക്കണം.
Copyright © 2018 www.meditv.in |All Rights Reserved.