• വെളിച്ചെണ്ണ-പ്രകൃതിദത്ത മേക്കപ്പ് റിമൂവർ
  • കേരളത്തിൽ ഇന്ന് 4700 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; പരിശോധിച്ചത് 59,702 സാമ്പിളുകൾ
  • ജാഗ്രതയിൽ കേരളം; ആരോഗ്യ പ്രവർത്തകരെ വിമാനത്താവളത്തിൽ സജ്ജരാക്കി: വീണ ജോർജ്ജ്
  • പ്രകൃതിദത്തമായ ബ്ലീച്ച് വീട്ടിലുണ്ടാക്കാം, മുഖം തിളങ്ങും
  • മുഖസൗന്ദര്യത്തിന് 6 തരം ഉരുളക്കിഴങ്ങ് ഫെയ്‌സ് പാക്കുകൾ
  • ബദാം വെറും വയറ്റില്‍ കഴിയ്ക്കണം, കാരണം

News



വണ്ണം വയ്ക്കാന്‍ ചില വഴികളിതാ..

തടി കൂടന്നതാണ് ചിലരുടെ പ്രശ്‌നമെങ്കില്‍ തീരെ തടിയില്ലാത്തതാണ് ചിലരുടെ പ്രശ്‌നം. തടി കുറയ്ക്കാന്‍ കൃത്രിമ മാര്‍ഗങ്ങള്‍ പരീക്ഷിയ്ക്കുന്നതു പോലെ തടി കൂടാനും ഇത്തരം വഴികളിലൂടെ പോയി അപകടം വിളിച്ചു വരുത്തുന്നവരുണ്ട്. പ്രത്യക്ഷമായും പരോക്ഷമായും മെലിഞ്ഞവരോട് കമന്റ് പറയുന്നവർ മനസ്സിലാകാതെ പോകുന്ന ഒരു സത്യമുണ്ട്. ഭാരം വർദ്ധിപ്പിക്കാൻ ഇവർ ചെയ്യാത്ത പരീക്ഷണങ്ങളൊന്നുമില്ലെന്നത്.എന്നാല്‍ വാസ്തവത്തില്‍ ഇതിന്റെ ആവശ്യമില്ല. തടി കൂട്ടാന്‍ ആരോഗ്യകരമായ ചില വഴികളുണ്ട്.വണ്ണം കൂട്ടാനുള്ള ആദ്യപടിയായി മെലിഞ്ഞിരിക്കുന്നവർ പ്രോട്ടീൻ ധാരാളവുമായി അടങ്ങിയ ഭക്ഷണങ്ങളെ ഇഷ്ടപ്പെട്ടു തുടങ്ങണം. കാരണം ശരീരഭാരം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഒരു പ്രധാന ഘടകം പ്രോട്ടീൻ ആണ്. മസിൽ വികസിക്കാനുൾപ്പടെ പ്രോട്ടീൻ പൗഡറുകൾ കഴിക്കുന്നവരെ കണ്ടിട്ടില്ലേ? കൂടാതെ അണ്ടിപ്പരിപ്പുകൾ, ചീസ്, മുട്ട, മീൻ, തൈര്, കോഴിയിറച്ചി, ബീഫ് തുടങ്ങിയവ ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്താം. പച്ചക്കറികളും ധാന്യവർഗ്ഗങ്ങളും പാലുമൊക്കെ നിശ്ചിത അളവിൽ കഴിക്കാം
Copyright © 2018 www.meditv.in |All Rights Reserved.