• വെളിച്ചെണ്ണ-പ്രകൃതിദത്ത മേക്കപ്പ് റിമൂവർ
  • കേരളത്തിൽ ഇന്ന് 4700 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; പരിശോധിച്ചത് 59,702 സാമ്പിളുകൾ
  • ജാഗ്രതയിൽ കേരളം; ആരോഗ്യ പ്രവർത്തകരെ വിമാനത്താവളത്തിൽ സജ്ജരാക്കി: വീണ ജോർജ്ജ്
  • പ്രകൃതിദത്തമായ ബ്ലീച്ച് വീട്ടിലുണ്ടാക്കാം, മുഖം തിളങ്ങും
  • മുഖസൗന്ദര്യത്തിന് 6 തരം ഉരുളക്കിഴങ്ങ് ഫെയ്‌സ് പാക്കുകൾ
  • ബദാം വെറും വയറ്റില്‍ കഴിയ്ക്കണം, കാരണം

News



ഐഎംഎ മുൻ പ്രസിഡന്റ് കെ കെ അഗര്‍വാൾ കൊവിഡ് ബാധിച്ച് മരിച്ചു

ന്യൂഡൽഹി: പത്മശ്രീ ജേതാവും ഐഎംഎ (ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ) മുൻ പ്രസിഡന്റുമായിരുന്ന കെ കെ അഗര്‍വാൾ അന്തരിച്ചു. കൊവിഡ് രോഗബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാത്രി 11.30ഓടെ ഡൽഹി എയിംസിൽ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്. വാര്‍ത്താ ഏജന്‍സിയായ എഎൻഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.62 കാരനായിരുന്ന അഗര്‍വാൾ വാക്സിന്റെ രണ്ട് ഡോസുകളും സ്വീകരിച്ചിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് അത്യാസന്ന നിലയിലായ അദ്ദേഹം വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിര്‍ത്തിയിരുന്നത്. കെ കെ അഗര്‍വാളിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ നിന്നും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ അദ്ദേഹം മരിച്ചവിവരം കുറിപ്പായി നൽകിയിട്ടുണ്ട്. ഡോക്ടറായ സമയം മുതൽ പത്മശ്രീ ഡോ. കെ കെ അഗർവാൾ പൊതുജനക്ഷേമത്തിനും ആരോഗ്യ അവബോധം വളർത്തുന്നതിനും വേണ്ടി തന്റെ ജീവിതം സമർപ്പിച്ചു. മഹാമാരികൾക്കിടയിലും അദ്ദേഹം ജനങ്ങളെ ബോധവത്കരിക്കുന്നതിന് നിരന്തരമായ ശ്രമങ്ങൾ നടത്തി വന്നിരുന്നു, നിരവധി വീഡിയോകളിലൂടെയും വിദ്യാഭ്യാസ പരിപാടികളിലൂടെയും നൂറിലധികം ആളുകളെ മുൻനിരയിലേക്ക് എത്തിക്കാൻ കഴിഞ്ഞു. ദശലക്ഷക്കണക്കിന് ആളുകൾ ജീവൻ രക്ഷിച്ചുവെന്നും കുറിപ്പിൽ വ്യക്തമാക്കുന്നു.
Copyright © 2018 www.meditv.in |All Rights Reserved.