• വെളിച്ചെണ്ണ-പ്രകൃതിദത്ത മേക്കപ്പ് റിമൂവർ
  • കേരളത്തിൽ ഇന്ന് 4700 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; പരിശോധിച്ചത് 59,702 സാമ്പിളുകൾ
  • ജാഗ്രതയിൽ കേരളം; ആരോഗ്യ പ്രവർത്തകരെ വിമാനത്താവളത്തിൽ സജ്ജരാക്കി: വീണ ജോർജ്ജ്
  • പ്രകൃതിദത്തമായ ബ്ലീച്ച് വീട്ടിലുണ്ടാക്കാം, മുഖം തിളങ്ങും
  • മുഖസൗന്ദര്യത്തിന് 6 തരം ഉരുളക്കിഴങ്ങ് ഫെയ്‌സ് പാക്കുകൾ
  • ബദാം വെറും വയറ്റില്‍ കഴിയ്ക്കണം, കാരണം

News



ജാഗ്രതയിൽ കേരളം; ആരോഗ്യ പ്രവർത്തകരെ വിമാനത്താവളത്തിൽ സജ്ജരാക്കി: വീണ ജോർജ്ജ്

തിരുവനന്തപുരം: രാജ്യത്ത് കൊവിഡിന്റെ വകഭേദമായ ഒമിക്രോൺ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കേരളത്തിൽ അതീവ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്ജ്. വൈറസിന് അതീവ വ്യാപനേശേഷിയുള്ളതിനാൽ ശക്തമായ പ്രതിരോധം ആവശ്യമാണെന്ന് മന്ത്രി മുന്നറിയിപ്പ് നൽകി. നിലവിൽ 26 രാജ്യങ്ങൾ ഹൈ റിസ്ക്ക് പട്ടികയിലുണ്ട്. ഈ രാജ്യങ്ങളിൽ നിന്നു വരുന്ന ആളുകൾക്ക് ആർടിപിസിആർ പരിശോധനയും ഏഴ് ദിവസം ക്വാറന്റൈനും നിർബന്ധമാക്കും. ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്നും എത്തുന്നവർക്ക് കൊവിഡ് സ്ഥിരീകരിച്ചാൽ അവരെ ഐസൊലേഷൻ വാർഡുകളിലേക്ക് മാറ്റാനാണ് തീരുമാനം. കേന്ദ്രസർക്കാർ നൽകിയ മുന്നറിയിപ്പ് പ്രകാരം മുൻകരുതൽ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
Copyright © 2018 www.meditv.in |All Rights Reserved.